കളമശ്ശേരി കാർഷികോത്സവം സെപ്റ്റംബർ 7 മുതൽ 13 വരെ

കളമശ്ശേരി കാർഷികോത്സവം സെപ്റ്റംബർ 7 മുതൽ 13 വരെ സംഘടിപ്പിക്കും. കളമശ്ശേരി ചാക്കോളാസ് പവലിയനിലാണ് കാർഷികോത്സവ നഗരി ഒരുങ്ങുന്നത്. കാർഷികോൽസവത്തിനായി സജ്ജീകരിച്ചിട്ടുള്ള 132 സ്റ്റാളുകളിൽ എല്ലാത്തരം കാർഷികോൽപന്നങ്ങളുമുണ്ടാകും. കൃഷി ഉപകരണങ്ങൾ, കൃഷി അനുബന്ധ ഉൽപന്നങ്ങൾ, ഭക്ഷ്യമേളയിൽ തനതു രുചികളായ അട്ടപ്പാടി വനസുന്ദരി ചിക്കൻ, രാമശ്ശേരി ഇഡ്ഡലി, കുടുംബശ്രീ വിഭവങ്ങൾ, കൂവ - കൂൺ വിഭവങ്ങൾ, ചെറുധാന്യ വിഭവങ്ങൾ എന്നിവ മുതൽ പ്രമുഖ സ്റ്റാർ ക്യൂസീനുകൾ വരെ അണിനിരക്കും.