തിരുവനന്തപുരം ജില്ലയിലെ ആദിവാസി, തീരദേശ മേഖലകളിലുള്ള ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള പെൺകുട്ടികൾക്കായി, ശാസ്ത്ര വിഷയങ്ങളിൽ മുന്നോട്ടുള്ള പഠന - ജോലി സാധ്യതകളെ മനസ്സിലാക്കി കൊടുക്കുകയും താത്പര്യമുള്ളവരെ മുന്നോട്ടു നയിക്കുകയുമാണ് കളക്ടേഴ്സ് സൂപ്പർ 100 എന്ന പദ്ധതിയുടെ ലക്ഷ്യം. സൂപ്പർ 100 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ടി ജില്ലാ കളക്ടറേറ്റിൽ ഒരു ലൈബ്രറി ഒരുക്കുന്നു. ഇതിനായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി 'Super Bookathon' എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ശാസ്ത്ര, സാങ്കേതിക, എൻജിനീയറിങ്ങ്, ഗണിത വിഷയങ്ങളുമായി ബന്ധപ്പെട്ടവയും കഥകളും ലേഖനങ്ങളുമടക്കം പാഠ്യേതര പുസ്തകങ്ങളാണ് നൽകേണ്ടത്. തിരുവനന്തപുരം കളക്ട്രേറ്റിൽ പുസ്തകങ്ങൾ നേരിട്ടെത്തിക്കുകയോ തപാൽ വഴിയോ നൽകാം. വിലാസം: കളക്ട്രേറ്റ്, 2-ാം നില സിവിൽ സ്റ്റേഷൻ ബിൽഡിങ്, കുടപ്പനക്കുന്ന്, തിരുവനന്തപുരം, 695043. വിവരങ്ങൾക്ക് 9645947934. ഇ-മെയിൽ: dctvpminterns@gmail.com.