തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം

 കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു കാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്സിലേയ്ക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 10 വരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560333.