മാഗസിന്‍ കവര്‍ പേജ് ഡിസൈന്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

കൃഷി വിജഞാനകേന്ദ്രം മാസികയുടെ കവര്‍ പേജ് ഡിസൈന്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട കൃഷി, കര്‍ഷകരുടെ നവീകരണം, ഗ്രാമവികസനം, സുസ്ഥിര കൃഷിരീതികള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി, ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിസൈന്‍ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 13. ഡിസൈനുകൾ, JPEG അല്ലെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ kvkmpmdamu@gmail.com എന്ന വിലാസത്തില്‍, ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: 0494 2686329, 8547193685.