ലോക പേവിഷബാധ ദിനമായ സെപ്റ്റംബർ 28 ന് ആരോഗ്യവകുപ്പിന്റെയും, ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തിരൂരങ്ങാടി നഗരസഭാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ, ഒരു കോളേജിൽ നിന്നും രണ്ട് വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായാണ് മത്സരത്തിന് ഹാജരാകേണ്ടത്. വിവരങ്ങൾക്ക് ഫോൺ: 9539984491.