ജാഗ്രത - ചിമ്മിനി ഡാമിൽ നിന്നും വെള്ളം ഒഴുക്കി വിടുന്നു

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ചിമ്മിനി ഡാമിൽ നിന്നും കെഎസ്ഇബി വൈദ്യുതി ഉത്പാദനത്തിന് വേണ്ടി, ജലം ജൂലൈ 31 ന് 12 മണി മുതൽ കുറുമാലി പുഴയിലേക്ക് ഒഴുക്കുന്നതാണ്. ആയതിനാൽ കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. കുറുമാലി, കരുവന്നൂർ പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്.