വയനാട് ഉരുൾപൊട്ടൽ : രക്ഷാപ്രവർത്തകർ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം
വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മണ്ണിലും ചെളിയിലും പണിയെടുക്കുന്നവർ, ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ തുടങ്ങിയവർ എലിപ്പനിയെ തടയുന്ന 'ഡോക്സി സെക്ലിൻ' ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.