പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്നും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 13 -ന് മുമ്പായി കാക്കനാട് കളക്ടറേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 04842422256.