ആഗോള പോഷകാഹാര സുരക്ഷയ്ക്ക് നൂതന തന്ത്രങ്ങൾ : ദ്വിദിന ദേശീയ സെമിനാർ

ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങൾ എന്ന വിഷയത്തിൽ  വെള്ളായണി കാർഷിക സർവകലാശാലയിൽ ഒക്ടോബർ 16-17 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (യു.എൻ ഡബ്ല്യു.എഫ്.പി) പ്രോജക്റ്റായ റൈസ് ഫോർട്ടിഫിക്കേഷന്റെ സാങ്കേതിക സപ്പോർട്ട് യൂണിറ്റാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഭക്ഷ്യ ശാക്തീകരണത്തിലൂടെ ആഗോള പോഷകാഹാര വെല്ലുവിളികളെ നേരിടുക എന്നതാണ് സെമിനാർ ലക്ഷ്യം.