ആലപ്പുഴ ജില്ല കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

 ജില്ലാ കളക്ടറുടെ മൂന്ന് മാസം നീണ്ടു നിൽക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്റേണുകൾക്ക് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ നടത്തിവരുന്ന നൂതന പദ്ധതികളുടെ നിർവഹണത്തിനും പങ്കാളിത്തത്തിനും അവസരം ലഭിക്കും. അതോടൊപ്പം ഇന്റേൺഷിപ്പ് വിജകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. 26 വയസ്സിൽ താഴെയുള്ള ബിരുധദാരികൾക്കായിരിക്കും അവസരം. https://bit.ly/3Mddciy എന്ന ലിങ്ക് വഴി സെപ്തംബർ 5 ന് മുൻപായി അപേക്ഷിക്കാം.