പൂജാ അവധിക്ക് സ്‌പെഷ്യൽ പാക്കേജുമായി കെഎസ്ആർടിസി

പൂജാ അവധിക്ക് വിനോദ സഞ്ചാരികൾക്ക് സ്പെഷ്യൽ പാക്കേജുമായി കെഎസ്ആർടിസി. ഒക്ടോബർ 10 മുതൽ 13 വരെ, കണ്ണൂരിൽ നിന്നും പുറപ്പെട്ട് വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന നാല് പാക്കേജുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. വിവരങ്ങൾക്ക് : 8089463675, 9497007857