വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കായി ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.നിലവിൽ, മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം തുടങ്ങിയവ എൻജിഒസ്, വോളണ്ടിയർമാർ എന്നിവരുടെ മുഖേന ലഭ്യമാക്കപ്പെടുന്നു. ദുരന്തബാധിത സ്ഥലങ്ങളിൽ നിന്നോ, ജീവനോടെ അല്ലാതെയോ കണ്ടെത്തുന്ന വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കൺട്രോൾ റൂമിലേക്ക് എത്തിച്ച് തുടർനടപടി സ്വീകരിക്കപ്പെടും. കൺട്രോൾ റൂമിൽ വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും രണ്ടു ബാച്ചുകളിലായി പ്രവർത്തിക്കുന്നുണ്ട്.