വിദ്യാർത്ഥികൾക്ക് 'ഗുഡ് മോണിങ് കളക്ടർ' പരിപാടി

'ഗുഡ് മോണിങ് കളക്ടർ' പരിപാടിയുമായി വയനാട്. ഹൈസ്‌ക്കൂൾ മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.30 മുതൽ 10.00 വരെ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്താം. ഒരു വിദ്യാലയത്തിൽ നിന്നും പരമാവധി 15 പേരുള്ള ടീമിനാണ് അനുമതി നൽകുക. ഏത് വിഷയങ്ങളിലുമുള്ള ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥികളുടെ ആശയങ്ങൾ കളക്ടറുമായി പങ്കുവെയ്ക്കാനും സാധിക്കും. സർക്കാർ സംവിധാനങ്ങൾ നേരിട്ട് പരിചയപ്പെടാനും, ആഗ്രഹങ്ങൾ വളർത്താനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അനുമതിക്കായി https://shorturl.at/lQ8GQ പൂരിപ്പിക്കുക.