സംസ്ഥാന ക്ഷീര കർഷക സംഗമം ‘പടവ് 2026’: ജനുവരി 18 മുതൽ കൊല്ലത്ത്

സംസ്ഥാനത്തെ ക്ഷീര കർഷകരുടെ സംഗമമായ 'പടവ് 2026' ജനുവരി 18 മുതൽ 21 വരെ കൊല്ലത്ത് നടക്കും. കൊല്ലം ആശ്രാമം മൈതാനത്താണ് നാലു ദിവസങ്ങളിലായി ഈ സംഗമം സംഘടിപ്പിക്കുന്നത്. ക്ഷീരമേഖലയിലെ നേട്ടങ്ങൾ വിളിച്ചോതുന്ന പ്രദർശനങ്ങൾ, വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകൾ, സാങ്കേതിക സെഷനുകൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.